തളര്‍ന്ന് കിടന്ന വരെ പോലും കെ.പി.സി.സി അംഗമാക്കിയപ്പോഴും പാര്‍ട്ടിക്ക് വേണ്ടി വെള്ളംകോരിയ തന്നെ തഴഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു, ചാനല്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത് ഉണ്ണിത്താനെ പോലുള്ളവരുടെ വാ അടയ്ക്കാനാണ്

ഉമ്മന്‍ചാണ്ടിക്കും എം.എം ഹസനും ചെന്നിത്തലയ്ക്കും എതിരെ കെ.പി.സി.സി യോഗത്തില്‍ രാജ്‌മോന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയ തന്നെ തഴഞ്ഞെന്നും തളര്‍ന്ന് കിടന്ന വരെ പോലും കെ.പി.സി.സി അംഗമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയുടെ ഭാരം ഉമ്മന്‍ചാണ്ടീം ചെന്നിത്തലേം ഹസനും താങ്ങി പിടലി ഒടിക്കരുതെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. ഉണ്ണിത്താനെ ആരാണ് പാര്‍ട്ടി വക്താവാക്കിയെന്ന് ഹസന്‍ ചോദിച്ചപ്പോള്‍ ഹസനല്ല തന്നെ വക്താവാക്കിയതെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു. രാജ്യസഭാ സീറ്റ് വിവാദം ഉണ്ടായ ശേഷം ചാനല്‍ ചര്‍ച്ചകളിലൂടെ ഈ മൂന്ന് നേതാക്കന്‍മാരെയും ഉണ്ണിത്താന്‍ കണക്കിന് വിമര്‍ശിച്ചിരുന്നു.
കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ചേരാതെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൈമാറിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് കെ.പി.സി.സി യോഗത്തില്‍ ഉയര്‍ന്നത്. നേതാക്കളുടെ സോഷ്യല്‍മീഡിയയിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും പാര്‍ട്ടിക്കും നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കെ.പി.സി.സി നേതാക്കള്‍ക്കെല്ലാം പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. ഹസനും ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ അതിര് വിട്ടതോടെയാണ് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഡല്‍ഹിക്ക് പോയപ്പോള്‍ ഉമ്മന്‍ചാണ്ടി എന്തിനാണ് പോയതെന്ന് പല നേതാക്കളും യോഗത്തില്‍ ചോദിച്ചിരുന്നു.
കെ.കരുണാകരന്റെ കാലംതൊട്ട് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് ഇതുവരെ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. കെ.മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഉണ്ണിത്താന്റെ മുണ്ട് വലിച്ചുരിയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. 2006ല്‍ കോടിയേരിക്കെതിരെ തലശേരിയില്‍ മത്സരിച്ചെങ്കിലും ഉണ്ണിത്താന്‍ പരാജയപ്പെട്ടു.
https://www.facebook.com/Malayalivartha























