കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര് ; ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്ന് തിരുവഞ്ചൂര്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം കൂടിയ കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര്. വാക്പോരിൽ ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറവുണ്ടായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താനെ വക്താവാക്കിയത് ശരിയായില്ലെന്ന എം.എം ഹസ്സന്‍റെ ആരോപണത്തോട് തന്നെ വക്താവാക്കിയത് ഹസ്സനല്ലെന്ന് ഉണ്ണിത്താന്‍ തിരിച്ചടിച്ചു.
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകിയ തീരുമാനംത്തിൽ വേണ്ട കൂടിയാലോചന ഉണ്ടായില്ലെന്നും ഇത് വീഴ്ചയായെന്നും രമേശ് ചെന്നിത്തലയും ഹസനും യോഗത്തിൽ പറഞ്ഞു. എന്നാൽ നിർണായക തീരുമാനത്തിൽ കൂടിയാലോചനയില്ലാതിരുന്നത് രൂക്ഷമായ വിമർശനങ്ങൾക്കാണ് വഴിവച്ചത്. പാർട്ടിയുടെ പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും ആരോപണം ഉയർന്നു.
യുവ എം എൽ എ മാരുടെ പരസ്യ പ്രതികരണം അതിരു കടന്നനെന്നും നേതൃയോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ എം എൽ എമാർ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
https://www.facebook.com/Malayalivartha























