Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

'വിയോജിപ്പോടെ വോട്ട്; തന്റെ പ്രസ്താവനയെ ട്രോളുന്ന സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ

12 JUNE 2018 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ജോസ് കെ മാണിക്ക് ആവശ്യമാകുന്ന പക്ഷം വിയോജിപ്പോട് വോട്ട് ചെയ്യും എന്ന തന്റെ പ്രസ്താവനയെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ഇരട്ടച്ചങ്കന്‍ നേതാക്കന്മാര്‍ അവസരവാദപരമായി ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങളെ മുഴുവന്‍ മിണ്ടാതുരിയാടാതെ തലയിലേറ്റേണ്ടി വരുന്ന നിങ്ങളുടെ രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന ഞങ്ങളുടെ അവസ്ഥ എന്നാണ് ബല്‍റാം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ വിമര്‍ശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതില്‍ തല്‍ക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്. എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമര്‍ശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ് എന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

"തൊഴിലാളി വര്‍ഗ്ഗ സ്വേച്ഛാധിപത്യം" (dictatorship of the proletariat) നടപ്പാക്കുക എന്ന ആശയം പാര്‍ട്ടി ലക്ഷ്യമായി സ്വന്തം ഭരണഘടനയില്‍ എഴുതി വച്ചിട്ട് അതില്‍ നിന്നും കടകവിരുദ്ധമായ ഇന്ത്യയിലെ ബഹുകക്ഷി പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ പങ്കെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമൊക്കെച്ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍. അതിനേക്കുറിച്ചുള്ള അവരുടെ ന്യായവാദം തങ്ങള്‍ ഇപ്പോഴും വിപ്ലവ പാര്‍ട്ടി തന്നെയാണെന്നും സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമാവുന്നതു വരെ, അതായത് ജനകീയ ജനാധിപത്യ വിപ്ലവത്തിന് പാകമാവുന്നതുവരെ, ഒരു അടവ് നയം എന്ന നിലയിലാണ് ജനാധിപത്യത്തില്‍ പങ്കെടുക്കുന്നതെന്നും ഒക്കെയാണ്. സാമ്ബത്തിക നയത്തേക്കുറിച്ചടക്കമുള്ള ഏതൊരു പ്രത്യയശാസ്ത്ര ചോദ്യത്തിനും കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വച്ചുള്ള ഈ മാതിരി യമണ്ടന്‍ പ്രതിക്രിയാവാതക വിശദീകരണങ്ങളാണ് സിപിഎമ്മിന് എഴുന്നെളളിക്കാനുള്ളത്.

കൗതുകകരമായി തോന്നുന്നത് ഇതേ സി പി എമ്മിന്റെ സൈബര്‍ സഖാക്കളാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആവശ്യമാകുന്ന പക്ഷം "വിയോജിപ്പോടെ വോട്ട് ചെയ്യും" എന്ന എന്റെ പ്രസ്താവനയെ ട്രോളി കുരു പൊട്ടിക്കുന്നത് എന്നതാണ്. Democratic dissent എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസ്സിലാവുന്ന കാര്യമല്ല കമ്യൂണിസ്റ്റ്കാരാ. പാര്‍ട്ടി നേതാക്കള്‍ക്ക് 'തെറ്റാവരം' കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസില്‍ പൊതുവേ ഇല്ലാത്തതിനാല്‍ വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ വിമര്‍ശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതില്‍ തല്‍ക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്. എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമര്‍ശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അതുകൊണ്ടുതന്നെ പറയാനുള്ളത് പറയുകയും വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതു സമവായങ്ങള്‍ക്കുള്ള ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ സംഘടനകളുടെ രീതി.

അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ഇരട്ടച്ചങ്കന്‍ നേതാക്കന്മാര്‍ അവസരവാദപരമായി ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങളെ മുഴുവന്‍ മിണ്ടാതുരിയാടാതെ തലയിലേറ്റേണ്ടി വരുന്ന നിങ്ങളുടെ രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന ഞങ്ങളുടെ അവസ്ഥ. വിമര്‍ശിക്കുന്നവര്‍ക്ക് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാര്‍ സ്വപ്നം കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥയില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസിനെ നിങ്ങളേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (19 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (41 minutes ago)

ഇനി ദളപതി യുഗം  (49 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends