പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട് അതിപ്രസരമില്ല ;സുധീരന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; വി.എം സുധീരന് മറുപടിയുമായി എം.എം ഹസന്‍

വി.എം സുധീരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്നും എന്നാല്‍ അതിപ്രസരമില്ലെന്നും ഹസന്‍ പറഞ്ഞു. സുധീരന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ പറഞ്ഞു.
ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചതെന്ന് സുധീരന്‍ തുറന്നടിച്ചിരുന്നു. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താനെന്നും സുധീരന്‍ തുറന്നടിച്ചു. സംഘടനാ പ്രവര്‍ത്തനം നേരെ ചൊവ്വേ കൊണ്ടു പോകാന്‍ തടസമായിരുന്നു. സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോയി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാജിവച്ചതെന്നും സുധീരന്‍ തുറന്നു പറഞ്ഞു.കെ.പി.സി.സി യോഗത്തിന് ശേഷമായിരുന്നു സുധീരന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























