കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍, 30ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വനമേഖലയോട് ചേര്‍ന്നുള്ള ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ മേഖലകളില്‍ ഉരുള്‍പൊട്ടല്‍. ഈ മേഖലകളുമായി ചേര്‍ന്ന് കിടക്കുന്ന വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായമില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 30ഓളം കുടുംബങ്ങളെ അധികൃതര്‍ സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട ആറ് കുടുംബങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴ പെയ്യുകയാണ്. ഇരവിഞ്ഞിപുഴയുലും ചാലിയാര്‍ പുഴയിലും വലിയ തോതില്‍ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്ബാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തോടുകള്‍ക്ക് സമീപമുള്ള റോഡുകള്‍ വെള്ളത്തില്‍മുങ്ങി. തിരുവമ്ബാടി മേഖലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.
https://www.facebook.com/Malayalivartha























