മരല്‍ടി സ്‌കൂള്‍ വാന്‍ അപകടം: അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

മരല്‍ടി കഴിഞ്ഞ ദിവസം സ്‌കൂള്‍ വാന്‍ അപകടത്തില്‍ രണ്ട് കുട്ടികളും ആയയും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. അനിലിന്റെ അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്ബായി ഡ്രൈവറില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്‌നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസന്‍സിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തില്‍ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് കൊച്ചി മരട് കാട്ടിത്തറയില്‍ ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ ഡ്രൈവര്‍ അനില്‍കുമാര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha























