കെ.എസ്.ഇ.ബിക്ക് 7300 കോടിയുടെ ബാധ്യത; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി എംഎം മണി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. മണി. കെഎസ്ഇബിക്ക് നിലവില്‍ 7300 കോടിയുടെ കടബാധ്യതയുണ്ട്. നിരക്ക് കൂട്ടാതെ പിടിച്ചുനില്ക്കാനാവില്ല. സമവായുണ്ടെങ്കില് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും. തനിക്കും സിപിഎമ്മിനും പദ്ധതി നടപ്പാക്കുന്നതാണ് താല്പര്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിയായി എം.എം. മണി ചുമതലയേറ്റപ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധനയോ ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു.
എന്നാല്‍ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍ മുന്നണിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചക!ളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























