പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്?; പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ് കമ്മീഷന്റെ തീരുമാനമെന്ന് മമത തുറന്നടിച്ചു.ആസാമില്‍ മൂന്നു ഘട്ടമായും തമിഴ്നാട്ടില്‍ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുന്നു. എന്തുകൊണ്ടാണ് ബംഗാളില്‍ എട്ട് ഘട്ടം- മമത ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്? ആസാമില്‍ മൂന്നു ഘട്ടമായും തമിഴ്നാട്ടില്‍ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുന്നു. എന്തുകൊണ്ടാണ് ബംഗാളില്‍ എട്ട് ഘട്ടം- മമത ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്? അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം സുഗമമാക്കുന്നതിനാണോ? ആസാമിനും തമിഴ്നാടിനും ശേഷം ബംഗാളിലേക്ക് വരുന്നതിനാണോ? ഇത് ബിജെപിയെ സഹായിക്കില്ല. തങ്ങള്‍ അവരെ തകര്‍ക്കുമെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha