20 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി മോഷണം; കവര്‍ന്നത് അടിത്തറയില്‍ കുഴിച്ചിട്ടിരുന്ന വെള്ളി ശേഖരം, പ്രതി പിടിയിൽ

ജയ്പൂരിൽ വീടിന്റെ അടിയിൽ കുഴിച്ചിട്ടിരുന്ന വലിയ വെള്ളിശേഖരം മോഷണം പോയതായി പോലീസ്. 20 അടി നീളവും 15 അടി താഴ്ചയുമുള്ള തുരങ്കം കുഴിച്ചാണ് മോഷണം നടത്തിയതെന്നാണ് ആരോപിച്ചിരിക്കുന്നത്.
ഡോക്ടര്‍ സുനിത് സോനിയുടെ ജയ്പൂരിലെ വസതിയിലാണ് മോഷണം നടന്നിരിക്കുന്നത്. എന്നാല്‍ മോഷണം പോയ വെള്ളിയുടെ കൃത്യമായ അളവ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക് നടത്തുകയായിരുന്നു ഡോ. സുനിത്.
പ്രതി ഡോക്ടറുടെ വീടിന് തൊട്ടുപിന്നില്‍ 87 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയാണ് മോഷണത്തിനുള്ള പദ്ധതി ഒരുക്കിയത്. തുരങ്കം കുഴിക്കുന്നത് കാണാതിരിക്കാന്‍ താത്കാലിക ഷെഡ്ഡും പണിതിരുന്നു. ഇവിടെ നിന്ന് തുരങ്കം കുഴിച്ച് പെട്ടി കുഴിച്ചിട്ട സ്ഥലത്ത് എത്തി. പെട്ടി തകര്‍ത്താണ് വെള്ളി കൈക്കലാക്കിയത്.
ബേസ്മെന്റിന്റെ തറനിരപ്പ് അസമമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടര്‍ മോഷണ വിവരം അറിയുന്നത്. ബുധനാഴ്‌ച വൈക്കിട്ട് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. വെള്ളി കുഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് അറിയുന്ന ഡോക്ടറുടെ സുഹൃത്തിന്റെ പങ്കാളിത്തം കേസില്‍ സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മൂന്ന് വലിയ പെട്ടികളാണ് ബേസ്മെന്റില്‍ കുഴിച്ചിട്ടിരുന്നത്. ഒരു പെട്ടിയില്‍ നിന്ന് വെള്ളി മോഷ്ടിച്ചതായും ബാക്കിയുള്ളവ കാലിണെന്നുമാണ് സോണി പൊലീസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ശൂന്യമായ പെട്ടികള്‍ അവിടെ മറച്ചുവെച്ചതെന്ന് ഇയാള്‍ തുറന്ന് പറഞ്ഞില്ല.
https://www.facebook.com/Malayalivartha























