വീഡിയോ കോണ്‍ഫറന്‍സിങ് ലിങ്കുകള്‍ ഇനിമുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ മുഖേന അയക്കില്ല; തീരുമാനവുമായി സുപ്രീം കോടതി, മാര്‍ച്ച് ഒന്ന് മുതലായിരിക്കും ഇത് നടപ്പിലാക്കുക
കോടതിയിൽ വാദം കേൾക്കലുമായി ബന്ധപ്പെട്ട വിഡിയോ കോണ്‍ഫറന്‍സിങ് ലിങ്കുകള്‍ ഇനിമുതൽ വാട്സ്ആപ്പ് മുഖേന അയക്കില്ലെന്ന തീരുമാനവുമായി സുപ്രീം കോടതി. വ്യാഴാഴ്ച്ച സർക്കാർ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും ഒടിടി സേവനങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിനു പുന്നല ആയിരുന്നു തീരുമാനം.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ടതി അറിയിക്കുകയുണ്ടായി. ഇനി മുതൽ കേസുമായി ബന്ധപ്പെട്ട അഭിഭാഷകർക്കും ആളുകൾക്കും അവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് എസ്.എം.എസ് വഴിയോ, ഇ-മെയില്‍ ആയോ അയച്ചു നല്‍കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സർക്കാർ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും ഒടിടി സേവനങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ അതിന്റെ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ചട്ടങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഫേസ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്ഫോമുകള് എന്നിവക്കെല്ലാം പുതിയ നിയന്ത്രണങ്ങള്ബാധകമായിരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha