കുറഞ്ഞ ഇന്ധന ഇറക്കുമതിയാണ് വില വര്‍ധനവിന്റെ കാരണം; രാജ്യത്തെ ഇന്ധനവില ഉടന്‍ കുറയുമെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്
രാജ്യത്തെ ഇന്ധനവില ഉടന്‍ കുറയുമെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പെട്രോളിയം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളോട് എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ഇന്ധന ഇറക്കുമതിയാണ് ഈ വില വര്‍ധനവിന്റെ ഒരു കാരണം
കൊറോണ മഹാമാരി മൂലം ഉപഭോഗം കുത്തനെ ഇടിഞ്ഞതിനാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ എണ്ണ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. നഷ്ടം മറികടക്കാനാണ് ഇത്തരത്തില്‍ ഉത്പാദനം കുറച്ചത് .
എന്നാല്‍ ഇന്ന് കൊറോണക്ക് മുമ്ബുള്ളതുപോലെ ഇന്ധനത്തിന്റെ ആവശ്യം വര്‍ധിക്കുന്നു .ഇന്ധനത്തിന്റെ ഇറക്കു മതി വര്‍ധിക്കുന്നതോടെ ഇന്ധനവില കുതിച്ചുയരുന്നതില്‍ നിന്ന് മാറ്റമുണ്ടാകും. ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളായ റഷ്യ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം വര്‍ദ്ധിക്കുമ്ബോള്‍, വില കുറയും, തുടര്‍ന്ന് ചില്ലറ ഇന്ധന വിലയും കുറയും- ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു
https://www.facebook.com/Malayalivartha