ചെറുകിട-ഇടത്തരം കര്‍ഷകരോട് നിങ്ങളില്ലാതെ ഇന്ത്യയ്ക്ക് എന്ത് തിളക്കം... കര്‍ഷകര്‍ക്ക് വളരെയധികം ക്ഷേമ പദ്ധതികള്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചതായി പ്രധാനമന്ത്രി

ചെറുകിട-ഇടത്തരം കര്‍ഷകരോട് നിങ്ങളില്ലാതെ ഇന്ത്യയ്ക്ക് എന്ത് തിളക്കം... കര്‍ഷകര്‍ക്ക് വളരെയധികം ക്ഷേമ പദ്ധതികള്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചതായി പ്രധാനമന്ത്രി.
രാജ്യത്ത് കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവും സമരവും തുടരുമ്പോഴും കേന്ദ്രം കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
കര്‍ഷകര്‍ക്ക് വളരെയധികം ക്ഷേമ പദ്ധതികള്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ വര്‍ഷത്തെ കാര്‍ഷിക വായ്പാ പരിധി 16.50 ലക്ഷം കോടിയായി ഉയര്‍ത്തിയെന്നും അടിസ്ഥാന സൗകര്യ ഫണ്ടിലേക്ക് 40,000 കോടി രൂപ അനുവദിച്ചതായും മോദി ചൂണ്ടിക്കാട്ടി.
മൃഗക്ഷേമം, ക്ഷീരോല്‍പാദനം, മത്സ്യകൃഷി മേഖലകളില്‍ കൂടുതല്‍ പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറുകിട ജലസേചനത്തിന് നല്‍കുന്ന ഫണ്ട് ഇരട്ടിയാക്കിയെന്നും മോദി അറിയിച്ചു. കാര്‍ഷിക ഗവേഷണത്തിന് സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മോദി ഓര്‍മ്മിപ്പിച്ചു. കര്‍ഷകരുടെ ശാക്തീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി പ്രാപിക്കും, കര്‍ഷകരുടെ നന്മ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി കര്‍ഷകര്‍ അറിയണമെന്നും ഇനിയും മാറ്റങ്ങള്‍ കര്‍ഷക മേഖലയ്ക്കായി കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായും രാജ്യത്ത് സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കാനുണ്ട്.
"
https://www.facebook.com/Malayalivartha























