ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറ്റൂർ,തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ സർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾക്കായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡു. പ്രതിഷേധം നടത്തുന്നതിന് നേരത്തെ തന്നെ ചന്ദ്രബാബുവിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് ചന്ദ്രബാബു നായിഡു വിമാനത്താവളത്തിൽ എത്തിയത്. അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ച ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha























