Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

പെട്രോൾ വില 50 രൂപയാക്കാം... പക്ഷേ അങ്ങനെ വന്നാൽ കിറ്റും വാക്സിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെ കൊടുക്കും..! കുറയുമോ കുത്തനെ കയറുന്ന വില...

01 MARCH 2021 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

റോക്കറ്റു പോലെ കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലകൾ നിയന്ത്രിക്കാനായി എക്‌സൈസ് നികുതി, മൂല്യവർധിത നികുതി എന്നിവയിൽ നിന്നും ഒഴിവാക്കി അവയെ ജിഎസ്ടി അഥവാ ചരക്ക്-സേവന നികുതിക്കു കീഴിൽ കൊണ്ടു വന്നാൽ വിലയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും.

കേന്ദ്ര ധനമന്ത്രി അധ്യക്ഷയും, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായിട്ടുള്ള ജിഎസ്ടി കൗൺസിൽ വേണം ഇത് നടപ്പിലാക്കാൻ. ഇത്തരത്തിൽ നടന്നാൽ ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വിലവച്ച്, ലീറ്ററിന് 52-53 രൂപ നിരക്കിൽ ജനങ്ങൾക്ക് രാജ്യത്ത് എവിടെയും പെട്രോളും ഡീസലും വാങ്ങാൻ സാധിക്കും.

 

ഇന്ധന വില 50 ശതമാനത്തോളം കുറയുന്നതോടെ, ചരക്കുകടത്തുകൂലി പകുതിയായി മാറും. അങ്ങനെ വന്നാൽ സ്വാഭാവികമായും കച്ചവട സാധനങ്ങളുടെ വിലയും കുത്തനെ കുറയും.

സാധനങ്ങളുടെ വില കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതു പോലെയാണ് കൂടിയത്. എന്നാൽ പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തിയാലോ? ഇപ്പോഴത്തെ സംവിധാനത്തിൽ ചുങ്കം തീരുവ വഴി കേന്ദ്രത്തിനും മൂല്യവർധിത നികുതി വഴി സംസ്ഥാനങ്ങൾക്കും വലിയ തുകയാണു കിട്ടുന്നത്.

കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഓരോ പ്രത്യേക ആവശ്യത്തിനായി സർചാർജുകളും സെസ്സുകളും ഏർപ്പെടുത്താം. കേന്ദ്രം ഇങ്ങനെ പിരിക്കുന്ന പ്രത്യേക നികുതികൾ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട.

മുഴുവൻ തുകയും കേന്ദ്രത്തിനുതന്നെ എടുക്കാം. എക്‌സൈസ് നികുതിയിൽ തന്നെ അടിസ്ഥാന നികുതിയുടെ 41 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് കൊടുത്താൽ മതിയാകും. അങ്ങനെ നോക്കുമ്പോള്‍ ഈയിനത്തിൽ കേരളത്തിന് കിട്ടുന്നത് ഒരു ലിറ്ററിന് ഏതാണ്ട് ഒരു പൈസയാണ്.

 

ഇപ്പോൾ എക്‌സൈസ് /വാറ്റ്, സർചാർജ്/സെസ് എന്നിവയിലൂടെ ലഭിക്കുന്ന ഭീമമായ തുകയാണ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടയും ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും മുഖ്യ സാമ്പത്തിക വരുമാനം. തന്നെയുമല്ല, കേന്ദ്രവും സംസ്ഥാനങ്ങളും ‘സൗജന്യങ്ങൾ’ കൈനിറച്ചു തരുന്നതും ഈ തുകകൾ കൊണ്ടാണ്.

പിണറായി വിജയന്റെ കിറ്റ് ഉൾപ്പടെയുള്ള സൗജന്യങ്ങളും നരേന്ദ്ര മോദിയുടെ സൗജന്യ കോവിഡ് വാക്‌സീനും സൗജന്യ പാചകവാതകവും, ഭൂമി സ്വന്തമായി ഉള്ളവർക്ക് വർഷം 6000 രൂപ നൽകുന്നതും തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഈ പണം കൊണ്ടാണ്.

അതായത് ഒരു കൈകൊണ്ട് ഈ സൗജന്യങ്ങൾ എല്ലാം തരുമ്പോൾ മറു കൈ കൊണ്ട് സർക്കാരുകൾ നമ്മുടെ കൈയ്യിൽ നിന്ന് തന്നെ നമ്മളറിയാതെ കാശ് കൊണ്ട് പോകുന്നു. ഒരു സൗജന്യം അനുവദിച്ചിട്ട്,

അതിന്റെ പേരിൽ അവർ നമ്മളെ വർഷങ്ങളോളം പോക്കറ്റടിക്കുന്നു. കേന്ദ്രമോ, സംസ്ഥാനമോ പുതിയ എന്തെകിലും സൗജന്യം പ്രഖ്യാപിച്ചാൽ ഒന്ന് മാത്രം കരുതിയാൽ മതി നമ്മൾ ജനങ്ങളുടെ കീശ കാലിയാകും.

 

പെട്രോളിനും ഡീസലിനും ലോകത്തെങ്ങുമില്ലാത്ത നികുതി കേന്ദ്രം ഈടാക്കുന്നെങ്കിൽ, അതിന്റെ പതിന്മടങ്ങ് പല രൂപത്തിൽ ജനങ്ങൾക്ക് തിരിച്ചു കൊടുക്കുന്നു എന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ നിരത്തുന്ന ന്യായം.

2014ൽ നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ എക്‌സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നു. അതാണ് സൗജന്യങ്ങളിലൂടെ ജനത്തിന് ‘നല്ല ദിനങ്ങൾ’ സമ്മാനിച്ചുകൊണ്ട് മോദി കഴിഞ്ഞ 6 വർഷം കൊണ്ട് 32.98 രൂപയിലേക്കും 31.83 രൂപയിലേക്കും എത്തിച്ചു.

 

ഈ സാമ്പത്തിക വർഷത്തിൽ നാലു ലക്ഷം കോടി രൂപയാണ് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും നികുതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷം 2,39,599 കോടി രൂപയായിരുന്നു.

എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങൾക്കു നൽകാതെ നികുതി കുത്തനെ കൂട്ടിയാണ് ഈ വർഷം വരുമാനത്തിൽ 80% വർധന വരുത്തിയത്.

വരുന്ന വർഷം ഇത് 4.3 ലക്ഷം കോടിയായി ഉയരും എന്നാണു കരുതുന്നത്. ഇതിൽ 49,000 കോടി പുതിയതായി ഏർപ്പെടുത്തിയ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ സെസിൽ നിന്നാണു വകയിരിത്തിയിരിക്കുന്നത് .

 

വരുമാനത്തിൽ വരുന്ന ഭീമമായ കുറവ് നികത്താൻ പുതിയ വിഭവ സമാഹരണ മാർഗങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടി വരും. അതിന് ഇപ്പോഴുള്ള പല നികുതികൾ കൂട്ടേണ്ടി വരും, പല പുതിയ നികുതികൾ ഇനി നിലവിൽ വരും.

ഒരു പക്ഷേ നികുതി ഘടന തന്നെ പൊളിച്ചെഴുതി മാറ്റേണ്ട സാഹചര്യംം പോലും ഉണ്ടായെന്നിരിക്കും. സർക്കാരിന്റെ പല സൗജന്യ സേവനങ്ങളും ഒരു ചെറിയ വിഭാഗത്തിലേക്ക് മാത്രം ഇനി മുതൽ ഒതുങ്ങി പോകും.

അങ്ങനെ പല മാർഗങ്ങളിലൂടെയായിരിക്കും ഇവ സാധ്യമാവുക. എന്തായാലും ഇവ വളരെ ബുദ്ധിപൂർവ്വം തന്നെ കേന്ദ്ര-സംംസ്ഥാന സർക്കരുകൾ കൈകര്യം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (11 minutes ago)

ഇനി ദളപതി യുഗം  (19 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (32 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (59 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends