Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ബലാത്സംഗക്കേസിലെ പ്രതിയോട് വിചിത്രമായ ചോദ്യം ചോദിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്... ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്നാണ് പ്രതിയോട് ചോദിച്ചത്... നിരസിച്ച് പ്രതി...

01 MARCH 2021 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

ഇതുവരെ കേട്ടുകോൾവിയില്ലാത്ത ഒരു വാർത്തയാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നിന്ന് കേൾക്കുന്നത്. വളരെ വ്യത്യസ്ഥമായ എന്നു പറഞ്ഞാലും പോരാ, വളരെ വിചിത്രമായ ഒരു ചോദ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബലാത്സംഗക്കേസിലെ പ്രതിയോട് ചോദിച്ചത്.

അത് മറ്റൊന്നുമല്ല പീഡിപ്പിക്കപ്പെട്ട ഇരയെ വിവാഹം കഴിക്കുമോ എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ച ചോദ്യം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചത് എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ അറസ്റ്റ് തടയണമെന്നും കേസില്‍ മുന്‍കൂര്‍ജാമ്യം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സംർപ്പിച്ചത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രതിഭാഗത്തോട് ചീഫ് ജസ്റ്റിസ് ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചത്.

കേസില്‍ അറസ്റ്റ് ചെയ്താല്‍ പ്രതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിവാദമായ ചോദ്യം ഉന്നയിച്ചത്.

 

ഇപ്രകാരമാരമാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്, നിങ്ങള്‍ അവരെ വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലിയും പോകും ജയിലിലും കഴിയേണ്ടി വരും. നിങ്ങള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു'.

ഇതിനു പിന്നാലെയാണ് ഇരയെ വിവാഹം കഴിക്കുമോ എന്ന് ചീഫ് ജസ്റ്റിസ് പ്രതിയോട് ചോദിച്ചത്. ശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇങ്ങനെയാണ് ' നിങ്ങളൊരു സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് നിങ്ങള്‍ക്കറിയാം. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അത് ചിന്തിക്കേണ്ടതായിരുന്നു. വിവാഹം കഴിക്കാൻ നിങ്ങളെ നിര്‍ബന്ധിക്കുകയല്ല,

നിങ്ങള്‍ക്ക് അങ്ങനെ ഒരു താൽപര്യമുണ്ടോ എന്ന് അറിയാൻ മാത്രമാണ് ചോദിക്കുന്നത്. വിവാഹം കഴിക്കാന്‍ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിച്ചുവെന്ന് പിന്നീട് പറയും അതു കൊണ്ടാണ് ചോദിക്കുന്നത് എന്നും ചീഫ് ജസ്റ്റിസ് മുൻകൂർ ജാമ്യമെടുത്തു.

ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് പ്രതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'ആദ്യം എനിക്ക് അവളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ നിരസിച്ചു.

ഇപ്പോള്‍ എനിക്കതിന് കഴിയില്ല. ഇപ്പോള്‍ ഞാന്‍ വിവാഹിതനാണ്. ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ഞാന്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടും എന്ന് പറഞ്ഞു.

 

'അതുകൊണ്ടാണ് ഞങ്ങള്‍ ഈയൊരു അനുകമ്പ കാണിച്ചതെന്നും. നിങ്ങളുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യാം. നിങ്ങള്‍ക്ക് സാധാരണ ജാമ്യത്തിന് അപേക്ഷിക്കാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മോഹിത് പീഡിപ്പിച്ചെന്നാണ് നിലനിൽക്കുന്ന കേസ്. പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പ്രതിയുടെ മാതാവാണ് മോഹിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കിയത്.

 

പെണ്‍കുട്ടി ഇത് നിരസിച്ചെങ്കിലും പിന്നീട് 18 വയസ് തികയുമ്പോള്‍ വിവാഹം കഴിക്കാമെന്നത് രേഖയാക്കി. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതോടെ മോഹിത് വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്.

സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തതോടെ പ്രതി സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പരാതിക്കാരി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഇതോടെയാണ് മോഹിത് സുപ്രീംകോടതിയിൽ സമീപിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (11 minutes ago)

ഇനി ദളപതി യുഗം  (19 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (32 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (59 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends