കൊവിഡ് വാക്സിൻ സ്വീകരിച്ച് ഖുശ്‍ബു... കുടുംബത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് വാക്സിനേഷൻ എടുത്തതെന്ന് നടി...

കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം രാജ്യത്ത് നടക്കുകയാണ്. അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിൻ നൽകുന്നത്. ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ആയിരുന്നു ആദ്യം വാക്സിനേഷൻ എടുത്തത്.
ആരോഗ്യപ്രശ്‍നമുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ ഈ ഘട്ടത്തില്‍ വാക്സിനേഷൻ എടുക്കാവുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. താൻ കൊവിഡ് വാക്സിൻ എടുത്തുവെന്ന് അറിയിച്ച് നടി ഖുശ്‍ബു രംഗത്ത് എത്തിയിരിക്കുകയാണ്.
തനിക്ക് വാക്സിനേഷൻ ലഭിച്ചുവെന്നും. ഞാൻ ഇത് ചെയ്യാൻ കാരണം ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ ആയതിനാലാണ്, ദിവസവും കണ്ടുമുട്ടുന്ന ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.
മറ്റുള്ളവരെയും ആരോഗ്യത്തോടെ സംരക്ഷിക്കാൻ നമ്മള്‍ തയ്യാറാകണമെന്നും ഖുശ്‍ബു അറിയിച്ചു. താൻ ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവരോടും കൊവിഡ് വാക്സിൻ എടുക്കാനും ഖുശ്‍ബു ആവശ്യപ്പെടുന്നു.
ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് ഖുശ്‍ബു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ ഖുശ്‍ബു ഇപോള്‍ രാഷ്‍ട്രീയ പ്രചരണ രംഗത്ത് സജീവമായി നിൽക്കുകയാണ്.
https://www.facebook.com/Malayalivartha























