നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; ബംഗാളിലെ പെട്രോള്‍ പമ്പ് ഉടമകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; നടപടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ബംഗാളിലെ പെട്രോള്‍ പമ്ബ് ഉടമകളോട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ബുധനാഴ്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പരസ്യബോര്‍ഡുകളാണ് പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോര്‍ഡുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) ലംഘനമാണെന്ന് പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ (സിഇഒ) ഉദ്യോഗസ്ഥന് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha























