തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല.... പൊതുജീവിതം അവസാനിപ്പിക്കുന്നതായി ശശികല

തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം.
എഡിഎംകെ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. ജയ (ജയലളിത) ജീവിച്ചിരിക്കുമ്പോള്‍ പോലും ഞാന്‍ അധികാരത്തിനോ സ്ഥാനത്തിനോവേണ്ടി പോയിട്ടില്ല. അവരുടെ മരണശേഷവും അത് ചെയ്യില്ല. തമിഴ്‌നാട്ടില്‍ എഡിഎംകെയുടെ സര്‍ക്കാര്‍ വരാന്‍വേണ്ടി താന്‍ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.
തന്റെ സഹോദരി ജയലളിതയ്ക്കുവേണ്ടി എഡിഎംകെയുടെ വിജയത്തിനായി പ്രാര്‍ഥിക്കും. ഡിഎംകെ പരാജയപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എഡിഎംകെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. ജയലളിതയുടെ പാരമ്പര്യം തുടരാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നതായും ശശികല കൂട്ടിച്ചേര്‍ത്തു.
എഐഎഡിഎംകെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ശശികല രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയില്‍മോചിതയായത്.
"
https://www.facebook.com/Malayalivartha























