മമതയെ പുറത്താക്കി ബംഗാളിനെ കാവി പുതപ്പിക്കാന്‍ ഒരുങ്ങി അമിത് ഷായും ജെ.പി. നദ്ദയും... ബംഗാളില്‍ മോദിയുമായി യുദ്ധം ആരംഭിച്ചു...

കേരളത്തിലും തമിഴ് നാട്ടിലുമൊന്നുമല്ല ബിജെപിയുടെ ഉന്നം ഇപ്പോൾ ബംഗാളിലാണ്. മമതയെ പുറത്താക്കി ബംഗാളിനെ കാവി പുതപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നദ്ദയും ബംഗാളില്‍ യുദ്ധം തുടങ്ങിയിരിക്കുന്നു.
അമിത് ഷായും നദ്ദയും ചേര്‍ന്ന് ഒന്നും ഘട്ട ഇലക്ഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ബംഗാളിലും അട്ടിമറിക്കു സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ സര്‍വെയില്‍ സാധ്യത തെളിഞ്ഞതോടെയാണ് അമിത് ഷാ ബംഗാളില്‍ തമ്പടിച്ചിരിക്കുന്നത്.
ഞായറാഴ്ച നരേന്ദ്ര മോദി ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതും ബംഗാളില്‍ തന്നെയാണ്. ബംഗാളിലെ 294 അംഗ നിയമസഭയിലേയ്ക്ക് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതേ കാലത്ത് ബംഗാളില്‍ 20 തെരഞ്ഞെടുപ്പ് റാലികളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത്.
അടുത്ത ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മോദിയുടെ ആദ്യ റാലിയോടെ പാര്‍ട്ടിയുടെ പരിബര്‍ത്തന്‍ യാത്ര അവസാനിക്കും.
പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമല്ല, ദേശീയ, സംസ്ഥാന വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികൊണ്ടുവരുമെന്നാണ് ബിജെപി വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ക്കൊപ്പം മറ്റ് ഉന്നത നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ 50 റാലികള്‍ വീതം ബംഗാളില്‍ നടത്തി മമതയ്ക്ക് വെല്ലുവിളി ഉയര്‍ത്തും. സംസ്ഥാനത്തൊട്ടാകെ ആയിരത്തിലേറെ റാലികള്‍ക്കാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
ബിജെപിയുടെ വെല്ലുവിളിയെ നാക്കുകൊണ്ട് ചെറുക്കുന്നുണ്ടെങ്കിലും മമത ബാനര്‍ജിക്ക് നേരിയ ആശങ്കയുണ്ട്. സംസ്ഥാത്തെ മുസ്ലീം വോട്ടുകള്‍ അപ്പാടെ ലഭിച്ചാല്‍ വിജയം ഉറപ്പെന്നും മുസ്ലീം വോട്ടുകളില്‍ ഒരു ഭാഗം കോണ്‍ഗ്രസ്-ഇടതു സഖ്യം വീതിച്ചാല്‍ കേവല ഭൂരിപക്ഷം കിട്ടില്ലെന്നുമുള്ള ആശങ്കയാണ് മമതയ്ക്കുള്ളത്.
ഈ സാഹചര്യത്തില്‍ ആര്‍.ജെ.ഡിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടാന്‍ ശ്രമം നടത്തുതയാണ്. മമതയുടെ പിന്തുണയില്‍ 12 സീറ്റുകളില്‍ മത്സരിക്കാനാണ് ആര്‍.ജെ.ഡി നീക്കം .ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്.
ഇതിനിടെ മൂന്നാം തവണയും ബംഗാള്‍ ഭരിക്കാനൊരുങ്ങുന്ന 'ദീദി'യുടെ ആഗ്രഹം നടക്കില്ലെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. 34 വര്‍ഷത്തെ ഇടതുഭരണത്തിനു വിരാമമിട്ട് 2011ല്‍ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്ത്യമാകുമോ ഈ തെരഞ്ഞെടുപ്പ് എന്നത് പ്രസക്തം.
ആദ്യം കോണ്‍ഗ്രസും പിന്നീട് കമ്യൂണിസ്റ്റും അതിനുശേഷം തൃണമൂലം ഭരിച്ച പശ്ചിമ ബംഗാളിലും ബിജെപി അധികാരം പിടിച്ചാല്‍ വംഗനാട് കാവിയണിയുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ആകാംഷ.
മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും ശാരദ ചിട്ടിതട്ടിപ്പു കേസും തൃണമൂലിനെ ക്ഷീണത്തിലാക്കിയിട്ടുണ്ട്. 2011 ല്‍ 184 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2016 ല്‍ 211 സീറ്റുകള്‍ നേടിയിരുന്നു. പക്ഷേ, 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റു നേടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 2019 ല്‍ 22 എണ്ണത്തിലേ വിജയിക്കാനായുള്ളൂ.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ വിജയിച്ച ബിജെപി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മുന്നറി. ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ വിള്ളലും വീഴ്ത്തി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖ്യമുണ്ടാക്കിയിട്ടും കോണ്‍ഗ്രസിനും ഇടതുസഖ്യത്തിനും നേടാനായത് 76 സീറ്റുകള്‍ മാത്രം. സിപിഎം 26 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 സീറ്റും ബിജെപി മൂന്നു സീറ്റും നേടി. ഇവിടെ നിന്നാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കുതിപ്പ് തുടങ്ങിയത്.
https://www.facebook.com/Malayalivartha























