മുഖ്യമന്ത്രി കസേരയില്‍ മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു; മെയ് മൂന്നിന് പശ്ചിമ ബംഗാളില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്ന് തേജസ്വി സൂര്യ

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ മെയ് മൂന്നിന് പശ്ചിമ ബംഗാളില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്ന് പാര്‍ട്ടിയുടെ യുവ എംപി തേജസ്വി സൂര്യ. മുഖ്യമന്ത്രി കസേരയില്‍ മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നും തേജസ്വി സൂര്യ പറഞ്ഞു.
മേയ് 2നാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ പാത തന്നെയാണ് മമത ബാനര്‍ജിയും തുടര്‍ന്നത്. ബിജെപി മുഖ്യമന്ത്രി വന്നാല്‍ സംസ്ഥാനത്ത് രക്തച്ചൊരിച്ചിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പു തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ബിജെപി, ബംഗാളില്‍ 200ലധികം സീറ്റുകള്‍ നേടുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും പറഞ്ഞു.
എട്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് അത് അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം എല്ലാവരും കണ്ടതാണ്. '2019ല്‍ പകുതി, 2021ല്‍ മുഴുവന്‍ സീറ്റുകളും' എന്നതാണ് പാര്‍ട്ടിയുടെ മുദ്രവാക്യമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























