Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കടുപ്പിച്ച് സുപ്രീംകോടതി ,ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കാര്യം സ്വാഹാ ;കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി

04 MARCH 2021 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

നമ്മുടെ ജീവിതത്തിന്റെ ഒരു സുപ്രധാന ഘടകമായി മാറിയിരിക്കുകയാണ് ഓ ടി ടി പ്ലാറ്റ് ഫോമുകൾ .സിനിമ കാണലും മറ്റു വിനോദ പരിപാടികളും ഒക്കെ ഒ ടി ടി പ്ലാറ്റ് ഫോമുകൾ വഴിയാണ് .എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒ ടി ടി പ്ലാറ്റ് ഫോമുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന നിർദേശവുമായി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുകയാണ് .ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ആമസോണ്‍ പ്രൈം സീരിസായ താണ്ഡവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.താണ്ഡവ് സീരീസ് കേസിലെ അലഹബാദ് കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ആമസോണിന്റെ ഇന്ത്യ വിഭാഗം മേധാവിയായ അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രംഗത്തെത്തിയത്.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇന്റര്‍നെറ്റിലും സിനിമകള്‍ കാണുന്നത് വര്‍ധിച്ചിരിക്കുകയാണ്. എന്തെങ്കിലും ഒരു തരത്തിലുള്ള സ്‌ക്രീനിംഗ് നടപടിയുണ്ടായേ തീരു,’ ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.പോണോഗ്രാഫിക് ആയ കണ്ടന്റുകള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ നിയന്ത്രണം കൂടിയേ തീരുവെന്നും ജസ്റ്റിസ് ആര്‍.എസ് റെഡ്ഡി പറഞ്ഞു.ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും കേന്ദ്രം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.അതെ സമയം കഴിഞ്ഞ വർഷം നവംബറിൽ


രാജ്യത്ത് ഒ.ടി.ടി.പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു . ഇതോടെ നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി-ഹോട്ട്സ്റ്റാർ, സോണി ലൈവ്, ജിയോ സിനിമ തുടങ്ങിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും വാർത്താ പോർട്ടലുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൻ കീഴിലാകും എന്നും സർക്കാർ അറിയിച്ചിരുന്നു .ഈ തീരുമാനത്തിലൂടെ ഇവയിലെ ഉള്ളടക്കം പരിശോധിക്കാനും ആവശ്യമെങ്കിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനും കേന്ദ്രത്തിനു സാധിക്കും. ഇതുസംബന്ധിച്ച് മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു . കേന്ദ്രസർക്കാരിന്റെ 1961-ലെ അലോക്കേഷൻ ഓഫ് ബിസിനസ് റൂൾസ് ഭേദഗതിചെയ്താണ് പുതിയ വിജ്ഞാപനം. ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഇന്ത്യയിൽ ഇതുവരെ നിയമമോ സംവിധാനമോ ഉണ്ടായിരുന്നില്ല.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും പോർട്ടലുകളിലെയും ഉള്ളടക്കം നിയന്ത്രിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. നാഷണൽ സൈബർ കോ-ഓർഡിനേറ്റർ സെന്ററിനായിരിക്കും മേൽനോട്ടച്ചുമതല. ഓൺലൈൻ സിനിമകൾ, വാർത്തകൾ, ആനുകാലിക സംഭവങ്ങൾ എന്നീ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ബാധകമാകും.നിലവിൽ 27 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഒട്ടേറെ സിനിമകളും വെബ് സീരീസുകളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നുണ്ട്. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞമാസം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇവയുടെ നിയന്ത്രണത്തിന് എന്തു സംവിധാനമാണുള്ളതെന്നു ചോദിച്ച് വാർത്താവിതരണ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി ഉണ്ടായത് .ഈ സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ സുപ്രീം കോടതിയും ഇത്തരം ഒരു നിലപാടുമായി രംഗത്ത് വരുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (20 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (42 minutes ago)

ഇനി ദളപതി യുഗം  (50 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends