കോവിഡ് മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സിക്കിം സര്‍ക്കാര്‍ .

കോവിഡ് മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സിക്കിം സര്‍ക്കാര്‍ .
ഈ സംസ്ഥാനങ്ങളില്‍ നിന്ന് സിക്കിമിലേക്ക് വരുന്ന ഏതൊരു വ്യക്തിക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അതേസമയം, ആന്റിജന്‍ പരിശോധനാ ഫലം സ്വീകരിക്കില്ലെന്നാണ് സിക്കിം ഭരണകൂടം അറിയിക്കുന്നത് .
ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. പ്രസ്തുത സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികളെ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലെ സിലിഗുരിയില്‍ നിയോഗിക്കും. സിക്കിമിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാന്‍ സംവിധാനവും സജ്ജമാക്കും .
നിലവില്‍ സിക്കിമിലെ ഏക വിമാനത്താവളമായ പക്യോങ്ങിലും കോവിഡ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട് .ഇതോടൊപ്പം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സിക്കിമിലേക്ക് വരുന്നവര്‍ക്ക് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.
അതെ സമയം നേരത്തെ ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയിരുന്നു.
കോറോണ വൈറസിന്റെ പ്രോട്ടീന്‍ എന്ന പുറംഭാഗമാണ് ആന്റിജന്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത്.എന്നാല്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് കോറോണ വൈറസിന്റെ ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ഭാഗമാണ്.ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ് ശേഖരിക്കുക.തൊണ്ടയിലെ സ്രവമാണ് ആര്‍ ടി പി സിആര്‍ ടെസ്റ്റ് നടത്തുന്നതിന് ശേഖരിക്കുന്നത്.
സ്രവം എടുത്ത് അരമണിക്കൂറിനുള്ളില്‍ ഫലം അറിയുന്നതുകൊണ്ട്,രോഗം സ്ഥിരീകരിക്കുന്ന പക്ഷം എത്രയും പെട്ടെന്ന് രോഗിയെ കോവിഡ് ചികിത്സാലയങ്ങളിലേക്ക് മാറ്റാന്‍ ആന്റിജന്‍ ടെസ്റ്റ് വളരെയധികം സാധിക്കുന്നു.ഇത് ആ രോഗിയില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന, ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ട്.രോഗാണു ശരീരത്തില്‍ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കില്‍ പരിശോധനഫലം കൃത്യമായിരിക്കും.
അതിനാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളില്‍(സ്രവ ദാതാവിന്റെ യാത്രാ ചരിത്രം,ആരോഗ്യനില എന്നിവ പരിഗണിച്ച്) ഡോക്ടര്‍മാര്‍ആര്‍ ടി പി സിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായാലും 14 ദിസവം ഹോം ക്വാറന്റൈയിന്‍ കഴിയാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം .
ഇങ്ങനെ ഹോം ക്വാറന്റൈയിനില്‍ കഴിയുന്ന വേളയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ആര്‍ ടി പി സിആര്‍ ടെസ്റ്റിന് വിധേയമാകണം. .
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ വഴിയും ആവാശ്യാനുസരണം പ്രത്യേകം സജ്ജമാക്കുന്ന ക്യാമ്പുകള്‍ വഴിയുമാണ് കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍,ക്ലസ്റ്ററുകളില്‍ ഉള്ളവര്‍,പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ സ്രവം ആന്റിജന്‍ പരിശോധനയ്ക്ക് ശേഖരിക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാആശുപത്രി,കാസര്‍കോട് ജനറല്‍ ആശുപത്രി,താലൂക്ക് ആശുപത്രികളായ തൃക്കരിപ്പൂര്‍,നീ്ലേശ്വരം,പനത്തടി,മംഗല്‍പ്പാടി എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ ചെറുത്തൂര്‍,പെരിയ, കുമ്പള,മഞ്ചേശ്വരം,ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ് എച്ച് സിയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട.് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാണ്നിലവില്‍ ഇവിടങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുന്നുള്ളു.
"
https://www.facebook.com/Malayalivartha






















