വിവാഹശേഷം കാമുകനുമൊപ്പം ഒളിച്ചോടി; പതിനെട്ട് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, സംഭവത്തിനുശേഷം പോലീസിൽ കീഴടങ്ങി

വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം കാമുകനുമൊപ്പം ഒളിച്ചോടിയ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. രാജസ്ഥാനിലെ ദോസയിൽ ആണ് സംഭവം നടന്നത്. പതിനെട്ട് വയസ്സുള്ള മകൾ ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ചതിനാലാണ് അച്ഛൻ പ്രകോപിതനായത്.
സംഭവശേഷം 50 വയസ്സുള്ള ശങ്കര്‍ ലാല്‍ സൈനി കൊത്‌വാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഫെബ്രുവരി 16 നായിരുന്നു പെൺകുട്ടിയും മറ്റൊരാളുമായുള്ള വിവാഹം നടന്നത്. മകൾക്ക് താല്പര്യമില്ലാതെ ആയിരുന്നു അച്ഛൻ മറ്റൊരു വിവാഹം നടത്തിയത്. വിവാഹശേഷം വീട്ടിലെത്തിയ മകൾ പിങ്കി കാമുകനൊപ്പം ഫെബ്രുവരി 21ന് ഒളിച്ചോടുകയായിരുന്നു.
ഇതോടെ മകളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിയുമായി രംഗത്തെത്തി. തുടർന്നായിരുന്നു മകളെ കൊന്നത്. തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയും കാമുകനും നേരത്തേ കോടതിയെ സമീപിച്ചതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത് . ബന്ധുക്കള്‍ പിങ്കിയെ തിരികെ വീട്ടില്‍ കൊണ്ടുവന്നു. തനിക്ക് സംഭവിച്ച അപമാനം കാരണം ശങ്കര്‍ ലാല്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























