തുടർ ഭരണം സ്വപ്നം കണ്ട് മമത; പ്രധാന എതിരാളി ബി ജെ പി, ബി ജെ പി യോടൊപ്പം കോൺഗ്രസ് ഇടതു സഖ്യത്തെയും നേരിടണം; വിയർക്കാനൊരുങ്ങി മമത

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് പ്രധാനമായും ബംഗാളിലേക്കാണ്. കേരളവും പ്രധാനമായും ശ്രദ്ധിക്കുന്നത്- ഇവിടുത്തെ തുടർ ഭരണത്തെക്കാൾ _ ബംഗാളിൽ മമതയുടെ തുടർ ഭരണത്തിലാണ് - തൃണമൂൽ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ പോലെ തുടർ ഭരണം സ്വപ്നം കണ്ടിരിക്കുകയാണ്. മമതയ്ക്ക് അവിടെ നേരിടേണ്ടത് ബി ജെ പി യെ മാത്രമല്ല _ കോൺഗ്രസ് _ ഇടതു സഖ്യത്തെയും നേരിടണം - കഴിഞ്ഞ തവണ വരെ അവിടെ രണ്ടു പക്ഷ മേ ഉണ്ടായിരുന്നുള്ളൂ - lത്യണമൂൽ - ഇടതു പക്ഷം _ കോൺഗ്രസ്.ഇപ്പോൾ മറുചേരിയെ മമതയ്ക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കില്ല.കാരണം ബി ജെ പിയും _ ഇടതുപക്ഷവും കോൺഗ്രസ്സും. - തൃണമൂൽ പുതിയ മുദ്രാവാക്യം ഉണ്ടാക്കി കളത്തിൽ ഇറങ്ങിയിരിക്കുകയാണ് _ ബംഗാളിനു വേണ്ടതു സ്വന്തം മകളെയാണ്. എന്നാണ് മുദ്രാവാക്യം _ ഈ മുദ്രാവാക്യം ത്യണമൂൽ ആരെയാണ് ഉന്നം വയ്ക്കുന്നത്? ബി ജെ പിയുടെ അധിനിവേശത്തെയല്ലേ? ഭരണ നേട്ടങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കുന്നില്ല. ഇപ്പോൾ മമതയുടെ കണ്ണിലെ പ്രധാന എതിരാളി ബിജെപി മാത്രമാണ്. അപ്പോൾ മമത മറ്റൊരു വെല്ലുവിളി കാണാതെ പോകുന്നില്ലേ എന്ന് ഒരു സംശയം? ബംഗാളിൽ സി പി എമ്മും സഖ്യകക്ഷികളും ചേർന്നു നേടിയതിനെക്കാൾ കൂടുതൽ സീറ്റ് പണ്ടേ ദുർബലമായ കോൺഗ്രസ് നേടിയിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചു നിൽക്കുകയാണ്.പുതിയൊരു കക്ഷി കൂടി ഒപ്പം ചേർന്നിരിക്കുന്നു. അബ്ബാസ് സിദ്ദിഖിനയിക്കുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ട്. ഇടതു പക്ഷത്തിന് ഐ എസ് എഫിൻ്റെ കൂട്ട് ഊർജം നൽകുമെന്നാണ് ചിലരുടെ വിലയിരുത്തൽ. പക്ഷേ ആ സഖ്യത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ്സിൽ പലരും വാളെടുത്ത് കഴിഞ്ഞിട്ടുണ്ട് _ ആനന്ദ് ശർമ്മയുടെ എതിർപ്പ് സംസ്ഥാന ഘടകം എതിർത്തിരിക്കുകയാണ്. ആനന്ദ് ശർമ്മ ബിജെപിക്ക് ആയുധം നൽകുന്നു എന്നാണ് സംസ്ഥാന ഘടകം പറയുന്നത്
ഐ എസ് എഫിന് മുപ്പത് സീറ്റാണ് നൽകിയിരിക്കുന്നത്. മൂന്ന് ദശകം തുടരെ ഭരിച്ച ഇടതുപക്ഷം മുൻകാലങ്ങളിൽ സ്വത്വരാഷ്ട്രീയം പയറ്റിയിട്ടില്ല - ഇപ്പോൾ തൃണമൂലിനെയും ബി ജെ പിയെയും ഒരു പോലെ നേരിടേണ്ടി വരുമ്പോൾ ഐ എസ് എഫുമായിട്ടുള്ള സമുദായ ബന്ധം തിരിച്ചടി ഉണ്ടാക്കും എന്ന് നിരീക്ഷകർ കരുതുന്നു.'നന്ദിഗ്രാം, സിംഗൂർ സംഭവങ്ങളാണല്ലോ മുൻ കാലങ്ങളിൽ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നത്. പക്ഷേ, ഇപ്പോൾ നന്ദിഗ്രാം മമതാ ബാനർജിയെ സ്ഥാനാർത്ഥിയാക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. നന്ദിഗ്രാം ശ്രദ്ധാകേന്ദ്രമായി മാറാൻ പോകുന്നത് - മമതയെ എതിരിടുക അവരുടെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരിയാണ്. നെൽകൃഷി മേഖലയായ നന്ദിഗ്രാമിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കാൻ ഇടതു സർക്കാർ നടത്തിയ ശ്രമമാണ് കർഷകരുടെ പ്രക്ഷോഭത്തിൽ ചെങ്കൊടി യെ പുറത്താക്കിയത്.2009-ൽ ആ അമർഷത്തിൽ നിന്ന് തൃണമൂൽ നേട്ടം കൊയ്തു. പഴയ നന്ദിഗ്രാം തന്നെയാണ് ഇപ്പോഴും കാണുന്നത്. മമത സിറ്റിംഗ് മണ്ഡലമായ ഭബാനി പൂർവിടുമോ എന്നാണ് സംശയം?
നന്ദിഗ്രാം റാലിയിൽ മമത പറഞ്ഞത് ഇങ്ങനെയാണ് - ഭബാനി പുരിനെ ഞാൻ അവഗണിക്കില്ല. അവിടെ നല്ലൊരു സ്ഥാനാർത്ഥിയുണ്ടാകും - നന്ദിഗ്രാമിൽ മമത പോരാടാൻ ഇറങ്ങുമെങ്കിൽ അതിനു പിന്നിലുള്ള രോഷം കൂടി വായിച്ചെടുക്കണം - പഴയ വിശ്വസ്തൻ സുവേന്ദു അധികാരിയെ തറപറ്റിക്കുക എന്നതാണ് വാശി.മമതയെ പഴയ വിപ്ലവ ഭൂമി കാത്തു സൂക്ഷിക്കുമോ കൈ വെടിയുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha






















