വമ്പൻ പദ്ധതികളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി... സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിനും മത്സര പരീക്ഷകൾക്ക് പരിശീലനവും... സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ...

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമേറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയാണ് ഒരു സംസ്ഥാനത്തിലെ ജനകീയ സർക്കാരിന്റെ കടമ.
അത്തരത്തിൽ വിദ്യാർത്ഥികൾക്കും സർക്കാർ സ്കുളുകളിലെ പെൺകുട്ടികൾക്കുമായി മികച്ച ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. വരുന്ന മാർച്ച് 8ലെ അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കിയാണ് ആന്ധ്രാപ്രദേശ് സർക്കാർ വനിതാദിനം ആഘോഷിക്കുക.
ഇതിനു മുന്നേ വിദേശ രാജ്യങ്ങളിൽ പലിയിടത്തും ഈയടുത്ത് സ്കോട്ട്ലന്റിൽ പോലും സാനിട്ടറി നാപ്കിനുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു മാതൃകാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ്.
7 മുതൽ 12ആം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികളുടെ ആരോഗ്യത്തിലും ശുചിത്വത്തിനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിവർഷം 41.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ജൂലൈ 1 മുതൽ സർക്കാർ സ്‌കൂളുകൾ, ജൂനിയർ കോളേജുകൾ, ഗുരുകുല സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥിനികൾക്കും സാനിട്ടറി നാപ്‌കിനുകൾ വിതരണം ചെയ്യും. ഓരോ പെൺകുട്ടിക്കും ഓരോ മാസം പത്ത് നാപ്‌കിനുകൾ വീതം പ്രതിവർഷം 120 നാപ്‌കിനുകൾ നൽകുന്നതാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. അതോടൊപ്പം കടകളിൽ കുറഞ്ഞ വിലയിൽ നാപ്‌കിനുകൾ ലഭിക്കാനുള്ള സംവിധാനവും ഒരുക്കും.
മൽസര പരീക്ഷകളിൽ പെൺകുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത പ്രൊഫഷണൽസിന്റെ പിന്തുണ ഉപയോഗിച്ചായിരിക്കും പരിശീലനം നൽകുക.
ഈ പദ്ധതി വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതി മാതൃയാക്കിയെടുത്ത് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അതേസമയം, കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ സംസ്ഥാനത്തെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു.
പരിപാടികള്‍ക്ക് പോലീസ് നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നു. രണ്ട് പ്രതിഷേധ പരിപാടികള്‍ക്കും അനുമതി ഇല്ലെന്ന് കാണിച്ച് നേരത്തെ പോലീസ് നായിഡുവിനെ നോട്ടീസ് നല്‍കിയിരുന്നു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടിയുണ്ടായത്.
പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശത്തുള്ള ടിഡിപി നേതാക്കളെ പോലീസ് വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























