ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കഴിഞ്ഞ ഒരു മാസത്തിനിടെ പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഇത് രണ്ടാം തവണ
ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബയിലെ കോകിലാബെന്‍ ആശുപത്രിയില്‍ എംപിയെ ചികിത്സയ്ക്കായി എത്തിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് താക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഏതാനും ദിവസങ്ങളായി പ്രഗ്യായുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രഗ്യായുടെ ആരോഗ്യനില വഷളായതോടെയാണ് പിന്നെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ എംപി കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
2008 മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.ഐ.എ ജാമ്യം അനുവദിക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്സഭയിലെത്തുന്നത്.
https://www.facebook.com/Malayalivartha