Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുന്നു ...

16 SEPTEMBER 2023 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....


ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുമെന്നതിൽ സംശയമില്ല. അമൂല്യ ലോഹങ്ങളും ധാതുക്കളും തേടി സമുദ്രാഗർഭത്തിലേക്ക് ഊളിയിടുന്ന പദ്ധതിയാണ് സമുദ്രയാൻ. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് ‘മത്സ്യ 6000’ യാത്ര. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മുങ്ങി കപ്പലാണ് ഇത്. ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലേക്ക് പര്യവേഷണം നടത്തുകയാണ് മത്സ്യയുടെ ലക്ഷ്യം.

സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവും ലക്ഷ്യമിടുന്ന ഒരു ഇന്ത്യൻ ദൌത്യമാണ് സമുദ്രയാൻ അഥവാ ഡീപ്പ് ഓഷ്യൻ മിഷൻ. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ മർദ്ദം നേരിടാൻ മനുഷ്യന് കഴിയില്ല ..അതുകൊണ്ടുതന്നെ ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും 'മാപ്പ് ചെയ്തിട്ടില്ല. 'മനുഷ്യർ കണ്ടിട്ടില്ലാത്ത' ഈ അജ്ഞാതലോകത്തിലേക്കാണ് സമുദ്രയാന്റെ യാത്ര ..കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബ്ലൂ എക്കണോമി പോളിസിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് ‘സമുദ്രയാൻ’.

ഇന്ത്യയുടെ ആദ്യ മനുഷ്യ സമുദ്ര ദൗത്യം ചെന്നൈയിൽ നിന്നാണ് ആരംഭിക്കുന്നത്. അന്തർവാഹിനികളുള്ള യു.എസ്.എ, റഷ്യ, ജപ്പാൻ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയും പര്യവേക്ഷണത്തിൽ പങ്കുചേർന്നത്. 2018ലാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം. 

പോളി മെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കൊബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ ജീവനില്ലാത്ത വിഭവങ്ങളുടെ ആഴ സമുദ്ര ഗവേഷണം നടത്താനായി നീഷ് സാങ്കേതിക വിദ്യകളേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റിന്റെ 'ഡീപ് ഓഷ്യൻ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇതിന് ആയിരിക്കും.

സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുക, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, ഉപജീവനമാർഗങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം ഉറപ്പാക്കുക എന്നിവയാണ് ബ്ലൂ എക്കണോമി നയത്തിന്റെ ലക്ഷ്യങ്ങൾ. 2021 ൽ തുടങ്ങിയ ധൗത്യം അഞ്ച് വർഷം നീളുന്ന പദ്ധതിയാണിത്. ഘട്ടം ഘട്ടമായി 4,077 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.

‘സമുദ്രയാൻ’ ദൗത്യത്തിന് കേരളത്തിലെ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് (വിഎസ്‌എസ്‌സി) ഗോളാകൃതിയിലുള്ള പേടകം തയാറാക്കിയത്. ചവറ കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം ലോഹസങ്കരം കൊണ്ട് ഇസ്റോയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു പേടകം നിർമിച്ചത്. രണ്ടു മീറ്റർ വ്യാസമുള്ള പേടകത്തിൽ മൂന്നു പേർക്കു യാത്ര ചെയ്യാം. വിദേശത്തുനിന്നു പേടകം ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്.

 ഇതിനിടെ വിഎസ്എസ്‌സി ഡയറക്ടർ എസ്.സോമനാഥാണ് ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് പേടകം നിർമിക്കാമെന്ന ആശയം മുന്നോട്ടു വച്ചത്. 2 മീറ്റർ വ്യാസമുള്ള പേടകത്തിൽ 3 പേർക്കു യാത്ര ചെയ്യാം. നേരത്തേ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ 600 മീറ്റർ വരെ ആഴത്തിൽ സമുദ്രപര്യവേക്ഷണം നടത്തിയിരുന്നു. കൂടുതൽ ആഴങ്ങളിലേക്കു പോകാനുള്ള സാങ്കേതികവിദ്യ സങ്കീർണമായതിനാലാണ് ഇസ്റോയുടെ പങ്കാളിത്തം തേടിയത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ISRO സമുദ്രയാനും ഏറ്റെടുത്തത്.

അടുത്ത വർഷം ആദ്യം ചെന്നൈ തീരത്തുനിന്നാണ് ആദ്യ പര്യവേക്ഷണത്തിന് പുറപ്പെടുക. ആദ്യപടിയായി മനുഷ്യരില്ലാതെ മത്സ്യയെ അയച്ച് തിരിച്ചുവരുന്ന ശേഷം മൂന്ന് പേരെ സമുദ്രനിരപ്പിൽ നിന്നും 6,000 മീറ്റർ ആഴത്തിൽ എത്തിക്കും. ധാതുക്കൾ ഉൾപ്പെടെയുള്ള ആഴക്കടൽ വിഭവ പര്യവേക്ഷണം നടത്തും. തുടർച്ചയായി 12 മുതൽ 16 മണിക്കൂർ വരെ പ്രവർത്തിക്കാനാകും. 96 മണിക്കൂർ വരെ ഓക്‌സിജൻ ലഭ്യതയും മത്സ്യ 6000 ഉറപ്പാക്കുന്നു.

ആഴക്കടൽ പര്യവേക്ഷണം ചെയ്യുന്നതിനായി ഓട്ടോണമസ് കോറിംഗ് സിസ്റ്റം (എസിഎസ്), ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി), ഡീപ് സീ മൈനിംഗ് സിസ്റ്റം (ഡിഎസ്എം) എന്നിങ്ങനെ വിവിധ ആഴക്കടൽ ഉപകരണങ്ങൾ മുങ്ങികപ്പലിൽ സജ്ജമാക്കും. കൊബാൾ, നിക്കൽ, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾക്കായുള്ള അന്വേഷണമാണ് പ്രാഥമിക ദൗത്യം.

സമുദ്രത്തിന്റെ നിഗൂഢതകളെയും ജൈവവൈവിധ്യത്തെത്തയും കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ മാറ്റി മറിക്കുന്ന പര്യവേക്ഷണമാകും ഇത്.പുത്തൻ ഭാരതത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമാകും ദൗത്യം. 7,500 കിലോമീറ്ററിലധികം തീരപ്രദേശത്തും തീരപ്രദേശങ്ങളിൽ ഗണ്യമായ ജനസംഖ്യയും ഉള്ളതിനാൽ, മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രവ്യാപാരം എന്നിവയെ ദൗത്യം ഉത്തേജിപ്പിക്കും. സാമ്പകത്തിക വളർച്ചയ്‌ക്ക് ഗുണം ചെയ്യാൻ സമുദ്രയാൻ സഹായിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends