കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും...

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് യോഗം അന്തിമ അംഗീകാരം നല്‍കുകയും ചെയ്യും. മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലേക്ക് നവംബര്‍ 23-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ധാരണയായ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്.
മഹാരാഷ്ട്രയില്‍ എന്‍സിപി.(ശരദ് പവാര്‍ വിഭാഗം) ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
സംസ്ഥാനത്തെ 228 സീറ്റില്‍ 200 എണ്ണത്തില്‍ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല, ഉദ്ധവ് താക്കറെ, ശരദ് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി വരുന്നു.
"
https://www.facebook.com/Malayalivartha






















