റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടര്‍ റാലി നടത്താന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടര്‍ റാലി നടത്താന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച . വിളകള്‍ക്ക് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത മിനിമം താങ്ങുവില, കാര്‍ഷിക കടാശ്വാസം എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി.
വൈദ്യുതി സ്വകാര്യവല്‍ക്കരണ ബില്‍ പിന്‍വലിക്കുക, ലഖിംപുര്‍ ഖേരി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുക എന്നീ ആവശ്യങ്ങളും ഉയര്‍ത്തും. ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിലുള്ള കോര്‍പറേറ്റ് ഭരണത്തിനെതിരെ ജനുവരി 10 മുതല്‍ 20 വരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഭവനസന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തും.
സംസ്ഥാന ഘടകങ്ങള്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ കൊട്ടിഘോഷിക്കുമ്പോഴും ഇതിന്റെ നേട്ടം ലഭിക്കുന്നത് കോര്‍പറേറ്റുകള്‍ക്കാണ്. ഇത്തരം ചൂഷണത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യും. ഔദ്യോഗിക റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കുശേഷമാണ് ട്രാക്ടര്‍ റാലി നടത്തുക.
ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നീ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചൊല്ലും കര്‍ഷകര്‍.
"
https://www.facebook.com/Malayalivartha






















