കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്.... കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് . ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണിത്.
400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. ചിലര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എന്‍1 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന പോലെ ടെലി ഐ.സി.യു സംവിധാനം വഴിയും കോവിഡ് രോഗികളെ നിരീക്ഷിക്കും. പുതുവത്സരാഘോഷ പശ്ചാത്തലത്തില്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് വാര്‍ഡുകള്‍ ഒരുക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.
മാത്രവുമല്ല പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രായമായവരും രോഗങ്ങളുള്ളവരും മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിക്കണം. ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
"
https://www.facebook.com/Malayalivartha






















