Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ...ഇന്ത്യയുടെയും ഫിലിപ്പീൻസിൻ്റെയും നേതൃത്വത്തിൽ...നാവികാഭ്യാസത്തിനെതിരെ ചൈന രംഗത്ത്...മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്...

29 DECEMBER 2023 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ (South China Sea) ഇന്ത്യയുടെയും ഫിലിപ്പീൻസിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ (Naval training) ചൈന രംഗത്ത്. ഇന്ത്യയും ഫിലിപ്പീൻസും (India and Philippines) തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ചൈനീസ് അധികൃതർ വ്യാഴാഴ്ച പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യൻ യുദ്ധ കപ്പലുകളും ഫിലിപ്പീൻസ് നാവിക കപ്പലുകളും തമ്മിലുള്ള നാവിക അഭ്യാസങ്ങളെ സംബന്ധിച്ചും തുടർന്ന് ഫ്രഞ്ച് നാവികസേനയുമായി ഫിലിപ്പീൻസ് നടത്താൻ ഉദ്ദേശിക്കുന്ന വ്യോമാഭ്യാസത്തെക്കുറിച്ചും ചൈന പ്രതികരിച്ചു.

 

ഈ വസ്തുതകൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ വു ക്വിയാൻ വ്യക്തമാക്കി. സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ സൈനിക അഭ്യാസങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റു രാജ്യങ്ങളുമായി ഫിലിപ്പീൻസ് നടത്തുന്ന സൈനിക സഹകരണങ്ങൾക്കെതിരെ ചൈന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൻ്റെയും ചൈനയുടെയും നാവികസേനകൾ തമ്മിൽ വർക്ക് നടക്കുന്ന ക്ഷിണ ചൈനാ കടലിൻ്റെ ഭാഗങ്ങളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിൽ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്.

അടുത്തിടെ ഈ ഭാഗങ്ങളുടെ നിയന്ത്രണം ബീജിംഗ് അവകാശപ്പെട്ടതിനെത്തുടർന്ന് ഫിലിപ്പീൻസിൻ്റെയും ചൈനയുടെയും നാവിക കപ്പലുകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തക്കപ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായി മനിലയും രംഗത്തെത്തിയിരുന്നു. ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിൻ്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങൾക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്. ഈ മാസമാദ്യം ഐഎൻഎസ് കദ്മത്തിൻ്റെ ഫിലിപ്പീൻസ് സന്ദർശന വേളയിൽ, ഫിലിപ്പൈൻ നാവികസേനയുടെ ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ ബിആർപി റാമോൺ അൽകാരാസിനൊപ്പം ദക്ഷിണ ചൈനാ കടലിൽ സൈനികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു.

 

ഈ പശ്ചാത്തലത്തിലാണ് ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്ര തർക്കംബീജിംഗും മനിലയും തമ്മിലുള്ള വിഷയമാണെന്നും അതിൽ ഇടപെടാൻ മൂന്നാമതൊരാൾക്ക് അവകാശമില്ലെന്നും വ്യക്തമാക്കി കേണൽ വു ക്വിയാൻ രംഗത്തെത്തിയത്. അതേസമയം ഒരു രാജ്യത്തെയും നേരിട്ട് പരാമർശിക്കാതെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്. ഫിലിപ്പീൻസ് മറ്റു രാജ്യങ്ങളുമായുള്ള സൈനിക അഭ്യാസങ്ങൾക്കെതിരെ ചൈന ജാഗ്രത പുലർത്തുമെന്നും ദേശീയ പരമാധികാരം, സുരക്ഷ, സമുദ്ര അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീൻസ് കപ്പലുകൾക്ക് നേരെ ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചുവെന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചു.

 

ഇത് തികച്ചും തെറ്റായ പ്രചാരണമാണെന്നും വു പറഞ്ഞു.ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഫിലിപ്പീൻസ് അവഗണിക്കുകയാണെന്നും ചൈനയുടെ ഭാഗമായ പ്രദേശങ്ങളിലേക്ക് ഫിലിപ്പീൻസ് നുഴഞ്ഞുകയറുകയാണെന്നും വു പറഞ്ഞു. ഫിലിപ്പീൻസ് കപ്പൽ ചൈനീസ് പോസ്റ്റുകാർഡ് കപ്പലുമായി കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തി വയ്ക്കും. കോസ്റ്റ് ഗാർഡ് നിയമത്തിന് അനുസൃതമായി ആവശ്യമായ നിർവ്വഹണ നടപടികൾ ചൈന സ്വീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (20 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (42 minutes ago)

ഇനി ദളപതി യുഗം  (50 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends