ടോയ്ലറ്റില്‍ പോകാനായി എട്ടുമിനിട്ട് എടുത്തു... ജോലിക്കിടെ ടോയ്ലറ്റില്‍ പോയ ജീവനക്കാരിയോട് സിക്ക് ലീവോ, ശമ്പളമില്ലാത്ത അവധിയോ എടുക്കാന്‍ ആവശ്യപ്പെട്ട് ബോസ്

ഏത് ജോലി തന്നെയായാലും മനസ്സും ശരീരവും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമല്ലേ ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇവിടെ ഒരു യുവതി ജോലിക്കിടെ ടോയ്ലറ്റില്‍ പോയതിനാല്‍ തന്റെ ജോലി സ്ഥാപനത്തില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ജോലിക്കിടെ ടോയ്ലറ്റില്‍ പോയ ജീവനക്കാരിയോട് സിക്ക് ലീവോ, ശമ്പളമില്ലാത്ത അവധിയോ എടുക്കാന്‍ ആവശ്യപ്പെട്ട് കമ്പനിമേധാവി.
നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലായി. ബോസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലിചെയ്യുകയായിരുന്നു യുവതി ടോയ്ലറ്റില്‍ പോകാനായി എട്ടുമിനിട്ട് എടുത്തതാണ് ബോസിനെ പ്രകോപിച്ചിച്ചത്. 'വീട്ടിലിരുന്നാണ് ഞാന്‍ ജോലിചെയ്തിരുന്നത്, ഇന്ന് രാവിലെ ടോയ്ലറ്റില്‍ പോകാനായി എട്ടുമിനിട്ട് എടുത്തു.
ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ എനിക്ക് ബോസില്‍ നിന്ന് ഒരു വോയ്സ്മെയില്‍ ലഭിച്ചു,ബാത്ത് റൂമില്‍ പോകാനെടുത്ത സമയം ലീവ് ആയി കണക്കാക്കുമെന്നും,ഒന്നുകില്‍ സിക്ക് ലീവോ,അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയോ എടുക്കണമെന്നായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടിരുന്നത്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി'-.
യുവതിയുടെ പോസ്റ്റ് ഇങ്ങനെ പോകുന്നു.നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലാവുകയും കമന്റുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. സൂപ്പര്‍ വൈസര്‍മാരുടെ വാക്കുകൊണ്ടുള്ള അധിക്ഷേപം, അറിയിപ്പില്ലാതെ പെട്ടെന്ന് വര്‍ക്ക് ഷെഡ്യൂളുകള്‍ മാറ്റുക തുടങ്ങി തങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പലരും ചൂണ്ടിക്കാട്ടി. ബോസിനെ അനുകൂലിച്ച് ഒരാള്‍പോലും കമന്റ് ചെയ്തില്ല.
https://www.facebook.com/Malayalivartha






















