പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍... നവീകരിച്ച അയോധ്യ റെയില്‍വേ സ്‌റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും, സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അയോധ്യയിലെത്തും. നവീകരിച്ച അയോധ്യ റെയില്‍വേ സ്‌റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം അടുത്ത മാസം നടത്താനിരിക്കെയാണ് പ്രധാനമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നത്.
രാവിലെ 10.45 ഓടെ പ്രധാനമന്ത്രി അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങും. പിന്നീട് റെയില്‍വേ സ്‌റ്റേഷനിലെത്തി നവീകരിച്ച സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലേക്ക് മടങ്ങി ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് പൊതുയോഗത്തില്‍ സംസാരിക്കും.
ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രോജക്ട് മാനേജര്‍ അഹമ്മദ് കമാല്‍ പറഞ്ഞു.
നേരത്തേ മര്യാദാപുരുഷോത്തം ശ്രീരാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരുന്നു വിമാനത്താവളത്തിന് പേരുനല്‍കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍, മഹര്‍ഷി വാല്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അയോധ്യാ ധാം എന്നായിരിക്കും വിമാനത്താവളത്തിന്റെ പുതിയ പേരെന്നാണ് സൂചന. 6500 ചതുരശ്രമീറ്റര്‍ വിസ്തൃതയില്‍ നിര്‍മിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ അകം ഒരുക്കിയിരിക്കുന്നത് രാമന്റെ ജീവിതകഥ പ്രതിപാദിക്കുന്ന രീതിയിലാണ്. രാമക്ഷേത്രത്തില്‍നിന്ന് പത്തുകിലോമീറ്റര്‍ മാറിയാണ് വിമാനത്താവളം ഒരുങ്ങിയിരിക്കുന്നത്.
ഒരു മണിക്കൂര്‍ നീളുന്ന റാലിയില്‍ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുക്കും. വിമാനത്താവളത്തിനും റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റോഡില്‍ മോദി റോഡ്‌ഷോ നടത്തും.
സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയതായി അയോധ്യ ഡിവിഷനല്‍ കമീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുക്കും. ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലും മോദിയെത്തും.
"
https://www.facebook.com/Malayalivartha























