വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കനത്തതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു... നിരവധി വിമാനസര്‍വ്വീസുകളും ടെയിന്‍ സര്‍വീസുകളും മണിക്കൂറുകള്‍ വൈകി, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കനത്തതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് രൂക്ഷമാണ്.
അടുത്ത ദിവസങ്ങളില്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ യാത്രചെയ്യുന്നവര്‍ ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കി.
മൂടല്‍മഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയതോടെ ഡല്‍ഹിയില്‍ നിന്ന് 132 വിമാന സര്‍വിസുകളും 22 ട്രെയിന്‍ സര്‍വിസുകളും മണിക്കൂറുകള്‍ വൈകി. ശനിയാഴ്ച ഉച്ചക്ക് എത്തേണ്ട തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 14 മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയിലെത്തിച്ചേര്‍ന്നത്.
"
https://www.facebook.com/Malayalivartha






















