തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം... പുതുക്കോട്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്, ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം... പുതുക്കോട്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്, ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് സൂചനകള്‍. മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്ത ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. നമനസമുദ്രത്തിലെ പൊലീസ് സ്‌റ്റേഷന് സമീപത്തെ ചായക്കടയില്‍ ചായകുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്.
പിന്നാലെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരുക്ക് സംഭവിച്ചത്.
"
https://www.facebook.com/Malayalivartha























