ഭാരത് സ്‌റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

ഭാരത് സ്‌റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രനിയമം മറികടന്ന് കാലാവധി ആറുമാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരുത്തിയത്.
പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റില്‍ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്.
കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവര്‍ഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. കാലാവധി കുറയ്ക്കാനായി സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ആന്റണി രാജു തീരുമാനമെടുത്തത്.
" f
https://www.facebook.com/Malayalivartha






















