അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കമായി... സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത

അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കമായി. സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യ വിമാനത്താവളം, മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം ജങ്ന്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍, മറ്റ് റെയില്‍ പദ്ധതികള്‍ എന്നിവയും പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. 15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കും ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം പൂക്കളാല്‍ അലങ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പലയിടത്തും പതിച്ചിട്ടുണ്ട്. കനത്ത സുരക്ഷ വലയമാണ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























