ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം; സ്ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം; ഫോറൻസിക് പരിശോധന പൂര്‍ത്തിയായി

ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം രാജ്യത്തെ നടുക്കിയതാണ്. സ്ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം ശക്തമായിരിക്കുയാണ്. ഫോറൻസിക് പരിശോധന പൂര്‍ത്തിയായി. സ്ഫോടകവസ്തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തി. അന്വേഷണ സംഘം സംശയിക്കുന്നത്, ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നത് എന്നാണ്.
12 പേരെ പൊലീസ് ചോദ്യം ചെയ്തു. ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ . എൻഎസ്ജി പരിശോധന പൂർത്തിയാക്കി. എഫ്ഐആര്‍ ഇതുവരെ രജിസ്റ്റർ ചെയ്തിരുന്നില്ല. അജ്ഞാതർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്‍. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല . ഇസ്രയേൽ പറയുന്നത്, സംഭവം ഭീകരാക്രമണമാണെന്നാണ് .
രണ്ട് മാസം മുന്‍പ് ഭീഷണിയുണ്ടെന്ന് ഇസ്രയേല്‍ എംബസി അറിയിച്ചിരുന്നു. ആ വിവരം ഇന്ത്യയെ അറിയിച്ചിരുന്നു . അംബാസിഡർക്കെതിരെ ഭീഷണിയുണ്ടെന്നും എംബസിയുടെ സുരക്ഷ കൂട്ടണമെന്നുമായിരുന്നും ഇസ്രയേൽ ആവശ്യപ്പെട്ടത് .
സ്ഫോടന സ്ഥലത്ത് നിന്ന് ഇസ്രയേല്‍ അംബാസിഡർക്കായി എഴുതിയ കത്ത് കണ്ടെത്തി. കത്തിൽ നിന്നും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിട്ടില്ല. ഇസ്രായേല്‍ അംബാസിഡർ നഓർ ഗിലോണിന് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും സുരക്ഷ വർധിപ്പിക്കണമെന്നും എംബസി വിദേശകാര്യമന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha























