പ്രധാന അധ്യാപികയുടെയും പത്താം ക്ലാസുകാരന്റെ റൊമാൻസ്:- കയ്യോടെ പിടികൂടിയപ്പോൾ വിചിത്ര ന്യായം...

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സ്‌കൂൾ യാത്രയ്ക്കിടെയുണ്ടായ ഒരു ഫോട്ടോഷൂട്ടും, അതിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളുമാണ്. കഥാപാത്രങ്ങൾ ആകട്ടെ സ്‌കൂളിലെ പ്രധാന അധ്യാപികയും, പത്താം ക്ലാസ് വിദ്യാര്ഥിയുമാണ് . കർണാടകയിലെ ചിന്താമണി താലൂക്കിലെ മുരുഗമല എന്ന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുളളതാണ് പ്രചരിക്കുന്ന ചിത്രങ്ങൾ. വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. വിദ്യാർത്ഥി അദ്ധ്യാപികയെ ചുംബിക്കുന്നതും എടുത്ത് പൊക്കുന്നതുമായ ചിത്രങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.
അദ്ധ്യാപികയുടെ കൈയിൽ വിദ്യാർത്ഥി നൽകിയ റോസാ പൂവുണ്ട്. ആൺകുട്ടി കുർത്തയും ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഇതോടെ സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും അദ്ധ്യാപികയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് രംഗത്തെത്തി. അദ്ധ്യാപിക ആൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. രക്ഷിതാക്കൾ ബ്ലോക്ക് എജ്യൂക്കേഷൻ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.അദ്ധ്യാപികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
ഫോട്ടോ വൈറലായതോടെ 42കാരിയായ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങൾ എടുത്തിട്ടുള്ളത്.
മറ്റൊരു വിദ്യാർത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളോ അദ്ധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം. എസ്എസ്എൽസിയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് പ്രധാന അധ്യാപിക മോശമായി പെരുമാറിയെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
സസ്‌പെൻഷൻ കിട്ടിയ പ്രധാനാധ്യാപിക നൽകിയ വിശദീകരണമാകട്ടെ അതിവിചിത്രമാണ്. അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ഫോട്ടോഷൂട്ടിൽ ചിത്രീകരിച്ചതെന്ന് ആർ. പുഷ്പലത സ്‌കൂൾ അധികൃതരോട് പറഞ്ഞു. പുഷ്പലതയുടെ വിശദീകരണം അധികൃതർക്ക് ദഹിച്ചില്ല. പിന്നാലെയായിരുന്നു നടപടി.
ചിത്രം പ്രചരിച്ചതിന് പിന്നാലെ സ്‌കൂളിലെത്തി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ അദ്ധ്യാപികയുടെ പ്രവൃത്തി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ഇ.ഒയ്ക്ക് പരാതി നൽകിയത്. ഒറ്റനോട്ടത്തിൽ തന്നെ ചിത്രങ്ങളിൽ ദുരൂഹത വ്യക്തമാണ്.
https://www.facebook.com/Malayalivartha























