മേല്‍പാലത്തിനടിയില്‍ വിമാനം കുടുങ്ങി... നഗരത്തിലെ ഗതാഗതം സ്തംഭിച്ചു

മേല്‍പാലത്തിനടിയില്‍ വിമാനം കുടുങ്ങി നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. മുംബയില്‍ നിന്നും ആസാമിലേക്ക് ട്രെയിലര്‍ ട്രക്കില്‍ വിമാനം കൊണ്ടുപോകുന്നതിനിടയിലാണ് ബീഹാറിലെ മോത്തിഹരിയിലുളള മേല്‍പാലത്തിനടിയിലായി കുടുങ്ങിപോകുകയായിരുന്നു. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നഗരത്തിലെ ഗതാഗതം സ്തംഭിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവരമറിഞ്ഞ് കാഴ്ചകള്‍ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. ഇതോടെ ഗതാഗതം പുനഃക്രമീകരിക്കുന്നതിനായി പൊലീസും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും മറ്റുസഞ്ചാരികളും ചേര്‍ന്ന് ട്രക്കിനെ മാറ്റുകയായിരുന്നു.
അതേസമയം, ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. പാലത്തിന്റെയും വിമാനത്തിന്റെയും ഉയരങ്ങള്‍ മനസിലാക്കിയിരുന്നുവെങ്കില്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























