മഹാരാഷ്ട്രയിലെ ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 6 മരണം.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 6 മരണം.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
അര്‍ധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ല. 'വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ .ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്.
കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി നാട്ടുകാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായി അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ കമ്പനി പൂട്ടി കിടക്കുകയായിരുന്നുവെന്നും അവര്‍ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. അതേസമയം, തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha























