ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്.... കാഴ്ചപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു, വിമാനസര്‍വ്വീസുകളേയും മൂടല്‍മഞ്ഞ് ബാധിച്ചു

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മൂടല്‍മഞ്ഞ് തുടരുന്നത്. ജനുവരി നാല് വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം .
അസമിലെ ജോര്‍ഹാട്ട്, പഞ്ചാബിലെ പത്താന്‍കോട്ട്, ബാത്തിനഡ, ജമ്മുകശ്മീരിലെ ജമ്മു, യു.പിയിലെ ആഗ്ര എന്നിവിടങ്ങളില്‍ സീറോ വിസിബിലിറ്റിയാണ്. ഹരിയാനയിലെ അംബാലയില്‍ 25 മീറ്റര്‍ മാത്രമാണ് കാഴ്ചപരിധി.
രാജസ്ഥാനിലെ ബിക്കാനീര്‍, പഞ്ചാബിലെ പട്യാല, ഛണ്ഡിഗഢ്, മധ്യപ്രദേശിലെ ഗ്വാളിയോര്‍, യു.പിയിലെ ഝാന്‍സി എന്നിവിടങ്ങളില്‍ 50 മീറ്ററാണ് കാഴ്ചപരിധിയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം .ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കാഴ്ചപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. വിമാനസര്‍വീസുകളേയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചപരിധി 600 മീറ്ററായി കുറഞ്ഞു. ഇത് 800 മീറ്ററിലേക്ക് മെച്ചപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത ദിവസങ്ങളില്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും കുറഞ്ഞ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയായി കുറയുമെന്നും പ്രവചനമുണ്ട്. ജമ്മുകശ്മീര്‍, ലഡാക്ക്, ജില്‍ജിത്, ബാള്‍ട്ടിസ്താന്‍, മുസഫര്‍ബാദ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യത.
"
https://www.facebook.com/Malayalivartha























