ഉറങ്ങിക്കിടന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തി 24കാരൻ... ക്രൂരത ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന്...

അമ്മയെ കുത്തിക്കൊലപ്പെടുത്തി 24 കാരന്‍. മയക്ക് മരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആയിരുന്നു ക്രൂര കൊലപാതകം. ഗാസിയാബാദിലെ അമന്‍ ഗാര്‍ഡന്‍ ഏരിയയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. 65 കാരിയായ ദില്‍ഷാദ് ബീഗമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിന് ശേഷം ഉറങ്ങാന്‍ കിടന്ന മാതാവിനെ കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്തം തളം കെട്ടിനിന്ന തറ വൃത്തിയാക്കാനും ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഷാരൂഖ് പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കൊലപ്പെടുത്തിയതായി പറയുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്ത്രീയെയാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























