നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു

നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലാണ് അപകടം സംഭവിച്ചത്. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്.
ഡിസംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിക്ക് ബെലുവായില്‍ നിന്ന് നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഗൗതം സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ ഒരു മരത്തില്‍ ഇടിച്ച് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ ഗൗതമിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍
അതേസമയം തിരുവനന്തപുരത്ത് തിരുവല്ലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസില്‍ വച്ചായിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























