പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണം... പുതുവത്സരദിനത്തില്‍ പിഎസ്എല്‍വി സി58 ഇസ്രോയുടെ ഫസ്റ്റ് ലോഞ്ച്പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നു... തമോഗര്‍ത്ത രഹസ്യങ്ങളും എക്‌സ്‌റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുള്‍പ്പെടെ ജ്യോതിശാസ്ത്ര രംഗത്തെ നിര്‍ണായകമായ ചുവടുവയ്പ്പ്

പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണം പുതുവത്സരദിനത്തില്‍ പിഎസ്എല്‍വി സി58 ഇസ്രോയുടെ ഫസ്റ്റ് ലോഞ്ച്പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നു...
തമോഗര്‍ത്ത രഹസ്യങ്ങളും എക്‌സ്‌റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുള്‍പ്പെടെ ജ്യോതിശാസ്ത്ര രംഗത്തെ നിര്‍ണായകമായ ചുവടുവയ്പ്പ്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58 കുതിച്ചുയര്‍ന്നത്. രാവിലെ 9.10 നായിരുന്നു വിക്ഷേപണം.
വിദൂര ബഹിരാകാശ വസ്തുക്കളില്‍ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്താനായി ഇസ്രോ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.
ബഹിരാകാശത്തെ നാല്‍പതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഉപഗ്രഹമായ വിസാറ്റിന്റെ ലക്ഷ്യം.ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്. അഞ്ചുവര്‍ഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്.
https://www.facebook.com/Malayalivartha























