സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി.... ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മത്സരം കളിച്ച് വന്നയുടന്‍ കുപ്പിയില്‍ നിന്ന് തണുത്തവെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ പതിനേഴുകാരന്‍ മരിച്ചു, മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രിവൃത്തങ്ങള്‍

സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി... ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മത്സരം കളിച്ച് വന്നയുടന്‍ കുപ്പിയില്‍ നിന്ന് തണുത്തവെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ 17കാരന്‍ മരിച്ചു.
ശനിയാഴ്ചയാണ് സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലുള്ള ഹസ്‌നാപൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സ് സെയ്‌നി ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ, നഗരത്തിലെ സൊഹാര്‍ക്ക റോഡിലുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു പ്രിന്‍സ്.
കളിക്കുന്നതിനിടെ ദാഹം തോന്നിയ പ്രിന്‍സ് കുപ്പിയില്‍ ഉണ്ടായിരുന്ന തണുത്തവെള്ളം കുടിച്ചതിനുപിന്നാലെ അബോധാവസ്ഥയിലായ പ്രിന്‍സിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം, 17കാരന്റെ മരണ കാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രക്ഷിതാക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് . സവിതാ ദേവി ആണ് പ്രിന്‍സിന്റെ അമ്മ. ലക്കി, മുസ്‌കാന്‍ എന്നിവരാണ് സഹോദരങ്ങള്‍.
"
https://www.facebook.com/Malayalivartha























