പ്രപഞ്ചരഹസ്യങ്ങൾ തേടി എക്സ്പോസാറ്റ്; വിക്ഷേപണം വിജയകരം; എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനം ലക്ഷ്യം

ഐഎസ്ആർഒ മറ്റൊരു വിക്ഷേപണം കൂടെ വിജയകരമായി നടത്തിയിരിക്കുകയാണ്. എക്സ്പോസാറ്റ് വിക്ഷേപണമാണ് വിജയകരമായി പൂർത്തിയാക്കിയത് . എക്സ്പോസാറ്റ് പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപഗ്രഹമാണ് . എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തിയിരിക്കുകയാണ് . തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്.
https://www.facebook.com/Malayalivartha























