പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിലേക്ക് ; തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികൾക്ക് രണ്ടിന് തുടക്കമിടും; മൂന്നാം തീയതി തൃശൂരിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിലേക്ക് വരികയാണ് . 2ന് തമിഴ്നാട്ടിലും ലക്ഷദ്വീപിലും അദ്ദേഹം എത്തും. മൂന്നാം തീയതി തൃശൂരിലെത്തുംതേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമത്തിൽ പ്രസംഗിക്കും. വനിത സംവരണ ബിൽ പാസാക്കിയതിൽ അഭിനന്ദനം അറിയിക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകം പരിപാടി സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികൾക്ക് രണ്ടിന് തുടക്കമിടും. കൊച്ചി - മംഗളൂരു വാതക പൈപ്പ് ലൈനിന്റെ കൃഷ്ണഗിരി മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗത്തിന്റെ വികസനവും ഇതിലുണ്ട്. അന്ന് ഉച്ചയ്ക്ക് 3.15ന് ലക്ഷദ്വീപിലെ അഗത്തിയിൽ എത്തും . പ്രധാനമന്ത്രി, പൊതുപരിപാടിയിൽ പങ്കെടുക്കും.
ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 1150 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും. കൊച്ചിയെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സബ്‌മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha























