പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്നു മുതല്‍.... ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് തുടക്കം, ഉച്ചയ്ക്ക് ലക്ഷദ്വീപില്‍ ,നാളെ കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്നു മുതല്‍. ഇന്ന് രാവിലെ 10.30ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് തുടക്കം. ഉച്ചയ്ക്ക് ലക്ഷദ്വീപിലും നാളെ കേരളത്തിലും എത്തും.
ഇന്ന് കാലത്ത് തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38ാംബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12നു നടക്കുന്ന പൊതുപരിപാടിയില്‍, വ്യോമയാനം, റെയില്‍, റോഡ്, എണ്ണവാതകം, കപ്പല്‍വ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ചെങ്കോട്ട തെങ്കാശി ജംഗ്ഷന്‍ പാത വൈദ്യുതീകരണം മലയാളികള്‍ക്കും പ്രയോജനപ്പെടുകയും ചെയ്യും. 3.15ന് ലക്ഷദ്വീപിലെത്തുന്ന മോദിക്ക് അഗത്തിയില്‍ പൊതുപരിപാടിയുണ്ട്. നാളെ ഉച്ചയ്ക്ക് 12ന് കവരത്തിയില്‍ ടെലികമ്യൂണിക്കേഷന്‍, കുടിവെള്ളം, സൗരോര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടത്തും.
"
https://www.facebook.com/Malayalivartha























