കുപ്രസിദ്ധ അധോലോക ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിന്റെ, മാതാവിന്റെ പേരിലെ സ്വത്തുക്കൾ ലേലത്തിന്...

കുപ്രസിദ്ധ അധോലോക ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന ബിയുടെ പേരിലുള്ള നാലു സ്വത്തുക്കൾ വെള്ളിയാഴ്ച ലേലത്തിനു വയ്ക്കുമെന്ന് അറിയിച്ച് അധികൃതർ. ദാവൂദും സഹോദരങ്ങളും കുട്ടിക്കാലം ചിലവഴിച്ച് മുംബാകെ ഗ്രാമത്തിലെ കാർഷിക സ്വത്തുവകകളാണ് ലേലത്തിന് വയ്ക്കുന്നത്. സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളാണ് മുംബൈയിൽ ലേലം ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ദാവൂദിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 11 സ്വത്തുക്കൾ ഇപ്രകാരം കണ്ടു കിട്ടിയതിന് ശേഷം ലേലം ചെയ്തിരുന്നു.
പതിനെട്ടര ലക്ഷത്തോളം വിലമതിക്കുന്ന വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ഇ–ലേലം, ലേലം, ടെൻഡർ എന്നിങ്ങനെ മൂന്നുവിധത്തിലാണ് ലേലം നടക്കുക. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നാലു സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ബുധനാഴ്ചയ്ക്കകം പങ്കാളിത്ത ഫോം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യ തേടുന്ന അധോലോക കൊടുംകുറ്റവാളി പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും, എന്തുകൊണ്ട് ദാവൂദിനെ പിടികൂടാൻ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വീട്ടുവിലാസമടക്കം ഇന്ത്യൻ രഹസാന്വേഷണ വിഭാഗം കണ്ടെത്തിയതും കൈമാറിയതുമാണെങ്കിലും ദാവൂദിനെ സംരക്ഷിക്കുക എന്ന നിലപാടാണ് എക്കാലവും പാക്കിസ്ഥാൻ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha























